ശ്രീ കാശിവിശ്വനാഥ ക്ഷേത്രം
ശങ്കരനാരായണന്‍റേയും അര്‍ദ്ധനാരീശ്വരന്‍റെയും രൂപങ്ങള്‍ മിക്ക ശിവക്ഷേത്രങ്ങളിലും ഉണ്ടാകാമെങ്കിലും ശങ്കരനാരായണന് മുഖ്യത്വം കൊടുത്തിട്ടുള്ള ക്ഷേത്രങ്ങളില്‍ വെച്ച് പ്രധാന്യം അര്‍ഹിക്കുന്ന ഒരു മഹാ ശിവക്ഷേത്രമാണ് ചെറിയഴീക്കല്‍ ശ്രീ. കാശിവിശ്വനാഥക്ഷേത്രം....
വടക്കേനട ശ്രീ ഭഗവതീ ക്ഷേത്രം
എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ലോകമാതാവാണ് ചെറിയഴീക്കല്‍ ഭഗവതി. പേരും പെരുമയും പഴക്കവുമുളള ഒരു പുണ്യപുരാതന ക്ഷേത്രമാണ് ചെറിയഴീക്കല്‍ വടക്കേനട ശ്രീ ഭഗവതീക്ഷേത്രം....
മൂത്തരയശ്ശേരില്‍ ശ്രീ മഹാദേവ ക്ഷേത്രം, ആദിനാട്
ആദിനാട് എന്ന പ്രദേശത്തെ, അതിപുരാതനമായ ശിവക്ഷേത്രമാണ് തിരുപെരുംതുറ ശ്രീ മുത്തരയശ്ശേരില്‍ ക്ഷേത്രം....
മുക്കാലുവട്ടത്ത് ശ്രീ മഹാ ഗണപതി ക്ഷേത്രം
ചെറിയഴീക്കലെ, ചരിത്ര പ്രാധാന്യമുള്ളൊരു ഗണപതി ക്ഷേത്രമാണ് മുക്കാലുവട്ടത്ത് ശ്രീ മഹാഗണപതി ക്ഷേത്രം....
ചെറിയഴീക്കല്‍ ഗ്രാമം
ചെറിയഴീക്കല്‍ ഗ്രാമത്തെക്കുറിച്ചു അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായി
കൈവര്‍ത്ത ഗ്രാമമാണ് ചെറിയഴീക്കല്‍. അവിടെ വാണരുളുന്ന ഈശ്വര ചൈതന്യത്തെ വണങ്ങി ഉയര്‍ന്നും താണും ഉച്ചസ്ഥായി പുലര്‍ത്തുന്ന സാഗരതീരങ്ങളാല്‍ സദാ മുഖരിതമാണ് തീരത്തിലെ മണല്‍പ്പുറം. അടുത്തടുത്ത് നിലകൊളളുന്ന രണ്ട് ക്ഷേത്രങ്ങളുണ്ടിവിടെ, ഒന്ന് ദേവിയുടേതും മറ്റൊന്ന് ശങ്കരനായണന്റേതും പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ് രണ്ടു ക്ഷേത്രങ്ങളും. മൽസ്യബന്ധത്തിനു പോകുന്നവരുടെ വകയായ ഈ ക്ഷേത്രങ്ങളില്‍ പുരാതനകാലം മുതല്‍ക്കേ പാരമ്പര്യ വിധി പ്രകാരമുളള ആരാധനാരീതിയാണ് നിലനിന്നുപോരുന്നത്. ഈ വസ്‌തുത പരമപ്രാധാന്യമര്‍ഹിക്കുന്നു. പ്രസ്‌തുത സത്യവും അതിനോട് ബന്ധപ്പെട്ട സാമൂഹിക ഭാവങ്ങളും ഇന്നോളം വേണ്ടത്ര പ്രകാശമാനമായിട്ടില്ല. ഈ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തെപ്പറ്റി ഒരു ലഘുപ്രസ്‌താവന തയ്യാറേക്കേണ്ട സമയം സംഗതമായിരിക്കുന്നുവെന്നു കരുതുന്നു.
തോറ്റംപാട്ട് മഹോത്സവം
കരുനാഗപ്പള്ളി ചെറിയഴീക്കൽ വടക്കേനടയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം 2019 മേയ് 4 മുതൽ. എല്ലാ ഭക്ത ജനങ്ങളെയും വടക്കേനട ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സഹർഷം സ്വാഗതം ചെയ്യുന്നു.