മൂത്തരയശ്ശേരില്‍ ശ്രീ മഹാദേവ ക്ഷേത്രം, ആദിനാട്‌

കരുനാഗപ്പള്ളി താലൂക്കില്‍ ആലുംകടവിന്‌ വടക്ക്‌ ആദിനാട്‌ എന്ന പ്രദേശത്ത്‌ റോഡിന്‌ പടിഞ്ഞാറായി കാണുന്ന അതിപുരാതനമായ ശിവക്ഷേത്രമാണ്‌ തിരുപ്പെരുംതുറ മൂത്തരയശ്ശേരില്‍ ശ്രീ മഹാദേവ ക്ഷേത്രം.


ചരിത്രപരമായി പിന്നോട്ടു പോയാല്‍ അവിശ്വസനീയമായ ഒരു ചരിത്രമുള്ള ക്ഷേത്രമാണ്‌. ആലപ്പാട്‌- ആദിച്ചമുത്തരയന്‍ എന്ന പോരോടുകൂടിയ ഒരു നാടുവാഴി ഭരണം നടത്തുന്ന കാലം. അദ്ദേഹത്തിന്‌ പല സ്ഥലങ്ങളിലും ഭുസ്വത്തുക്കള്‍ ഉണ്ടായിരുന്നു. ഈ സ്ഥലങ്ങളിലെ കാര്യങ്ങള്‍ നോക്കുന്നതിനായി നാഗര്‍കോവില്‍ നിന്നും ഒരു കുടംബത്തെ കൊണ്ടുവന്ന്‌ ഇവിടെ താമസിപ്പിച്ചു. കുടുംബനാഥന്റെ പേര്‌ മുത്തയ്യകുറുപ്പസ്വാമിപിളള. അവര്‍ കൃഷി ചെയ്‌തും, വസ്‌തു സംരക്ഷിച്ചും കഴിഞ്ഞുകൂടി. ആയിടയ്‌ക്ക്‌ മുത്തയ്യകുറുപ്പസ്വാമിപിള്ളയ്‌ക്ക്‌ ഒരു മകന്‍ ജനിച്ചു. അവരുടെ ആചാരപ്രകാരം ക്ഷേത്രങ്ങളില്‍ വെച്ചാണ്‌ കുട്ടിക്ക്‌ പേരിടേണ്ടത്‌. ആ വിവരം നാടുവാഴിയെ അറിയിച്ചു. കാവുകള്‍, കുളങ്ങള്‍ ഉള്ള സ്ഥലം നോക്കി അവിടെ ഒരു ക്ഷേത്രം നാടുവാഴി പണിയിച്ചുകൊടുത്തു. ആ കുട്ടിക്ക്‌ ചന്ദ്രശേഖര വൈദ്യനാഥപിള്ള എന്ന പേരിടുകയും ചെയ്‌തു. ഓരോ ഈ രണ്ടു തലമുറകള്‍ക്ക്‌ വീണ്ടും ഈ പേരുകള്‍ തന്നെ ഇടുന്ന രീതി തന്നെയായിരുന്നു. ഇവരുടെയിടയില്‍ നിലനിന്നിരുന്നത്‌. ക്ഷേത്രത്തിന്റെ മുമ്പില്‍ ചുവപ്പില്‍ അന്ന്‌ കൊത്തിവെച്ചിട്ടുള്ളത്‌ ഇന്നു കാണാവുന്നതേയുള്ളൂ. "109 -ാം മാണ്ട്‌ മീനമാസം 16-ാം തീയതി കുറുങ്ങാട്ട്‌ ചന്ദ്രശേഖരവൈദ്യനാഥപിള്ള, തിരുപ്പൈരുംതുറൈ മഹാദേവാ നമഃ".


അന്ന്‌ പ്രധാന ക്ഷേത്രത്തിനു വെളിയിലായി നാലുഭാഗങ്ങളിലും ഒരോ കാവല്‍ ക്ഷേത്രങ്ങളുണ്ട്‌. കിഴക്ക്‌ ഭൈരവരും, പടിഞ്ഞാറ്‌ വിരേഭദ്രമൂര്‍ത്തിയും, തെക്ക്‌ വിനായകനും വടക്ക്‌ കാളിയുമാണ്‌ കാത്തുവാണിരുന്നത്‌. ശ്രീകോവിലില്‍ മഹാദേവനും ശ്രീകോവിലിന്‌ വടക്ക്‌ തെക്കോട്ട്‌ ദര്‍ശനമായി പാര്‍വ്വതിയും, മുന്നില്‍ കാളവാഹനവും കോവിലിനു മുന്നില്‍ ഇരുവശങ്ങളിലായി നാലരയടി ഉയരമുള്ള കൃഷ്‌ണശിലയില്‍ നിര്‍മ്മിച്ച രണ്ട്‌ ദ്വാരപാലകന്മാരും ഉണ്ട്‌.


ചുറ്റുമതിലിന്‌ പുറത്തായി 4 വശങ്ങളിലായി 4 കുളങ്ങള്‍, രണ്ട്‌ താമരക്കുളങ്ങളും രണ്ട്‌ ആമ്പല്‍കുളങ്ങളും ഇപ്പോള്‍ കാവുനിൽക്കുന്നതിന്‌ പടിഞ്ഞാറായി ഒരു തടാകം. അതില്‍ വെള്ളത്താമരമാത്രം പൂത്തുനില്‍ക്കുന്നത്‌ ഈ പ്രദേശം തന്നെ ഗന്ധമാദഉദ്യാനത്തെ വെല്ലുന്നതായിരുന്നു. അതിന്‌ കിഴക്കായി കുവളമരക്കാവുകള്‍, ഇളം കാറ്റില്‍ ഇലകള്‍ ഓം നമശിവായഃ എന്ന നാമമന്ത്രം ഉരുവിടുമായിരുന്നത്രേ.


ശ്രീകോവിലിന്‌ കിഴക്ക്‌ കാണുന്ന കിണറ്റില്‍ ഗംഗാനദിയില്‍ നിന്നും എത്തുന്ന ജലമെന്ന്‌ വിശ്വസിക്കുന്നു. ഇന്നും നയനരോഗങ്ങള്‍ക്ക്‌ ഈ ജലം സിദ്ധൗഷധം, പ്രധാനവിഗ്രഹം ശിവനാണ്‌. മൂന്നുമുഖമുള്ള ശിവവിഗ്രഹമാണ്‌ ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌. ഇങ്ങനെ ഒരു വിഗ്രഹം മറ്റൊരിടത്തും ഉള്ളതായി അറിവില്ല. രാമേശ്വരത്തുനിന്നും കടല്‍മാര്‍ഗ്ഗം കൊണ്ടുവന്നു സ്ഥാപിച്ച വിഗ്രഹമാണ്‌. എല്ലാം കൊണ്ടും പ്രകൃതിരമണീയമായ ചൈതന്യസങ്കേതമായിരുന്ന ഈ പുണ്യഭുമി.


ശ്രീകോവിലിന്‌ മുന്നില്‍ കാണുന്ന പുമുഖക്കെട്ട്‌ പില്‍ക്കാലത്ത്‌ ഏതാണ്‌ 100 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പണിതീര്‍ത്തതാണ്‌. ആദിനാട്‌ പുരാതനകുടുംബമായ കരിച്ചാലില്‍, സന്താനങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ മഹാദേവന്‌ നേര്‍ച്ചയായി അവര്‍ കെട്ടികൊടുത്തതാണ്‌.  കൊല്ലവര്‍ഷം 1103-ല്‍ ശ്രീനാരണ ഗുരുദേവന്‍ കരുനാഗപ്പളളി താലൂക്കില്‍ ആദിനാട്ടിലെ തുറയില്‍ വന്നപ്പോള്‍ കിരച്ചാലില്‍ സന്ദര്‍ശിക്കുവാന്‍ സ്വാമികള്‍ ക്ഷണിക്കപ്പെട്ടിരുന്നു. അന്ന്‌ ഈ ക്ഷേത്രം സന്ദര്‍ശിക്കുകയും 'ഇതാണ്‌ ക്ഷേത്രം'  'ഇവിടെ ഈശ്വരചൈതന്യമുണ്ട്‌' അദ്ദേഹം പറയുകയുണ്ടായി.


നാട്ടു ഭരണം നിലയ്‌ക്കുകയും ക്ഷേത്രകാര്യങ്ങള്‍ നോക്കുവാന്‍ ആളില്ലാതെ വരുകയും ഉള്ളവര്‍ ശ്രദ്ധിക്കാതെവരുകയും കാരണം ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലാവുകയും കാവുകളും കുളങ്ങളും നശിക്കുകയും വസ്‌തുക്കള്‍ അന്യാധീനപ്പെട്ടു പോവുകയും ചെയ്‌തു. നാഗര്‍കോവില്‍ നിന്നും വന്നതില്‍ ഏറ്റവും പ്രായം കൂടിയ സ്‌ത്രീയാണ് ശ്രീമതി  ചെല്ലമ്മാള്‍. ക്ഷേത്രം നില്‍ക്കുന്ന സ്ഥലവും മറ്റും കരിച്ചാലില്‍ കുടുംബക്കാര്‍ക്ക്‌ വരുകയും അത്‌ പാട്ടത്തിന്‌ ക്രിസ്‌ത്യന്‍ കുടുംബക്കാരായ വെളൂര്‍വീട്ടുകാര്‍ക്ക്‌ കൊടുക്ക്കുകയും തുടര്‍ന്ന് കരിച്ചാലില്‍ കഷ്‌ടനഷ്‌ടങ്ങള്‍ സംഭവിച്ചതില്‍ ശ്രീ. സദാശിവന്‍ അവര്‍കള്‍ പാട്ടമൊഴിഞ്ഞ്‌ തിരികെ വാങ്ങുകയും ചെയ്‌തു.


പിന്നീട് യശശ്ശരീരനായ ശ്രീ അരയശ്ശേരില്‍ തങ്കച്ചന്‍ അവര്‍കള്‍ ചെറിയഴീക്കല്‍ അരയവംശപരിലാനയോഗം സെക്രട്ടറിയായിരുന്ന കാലത്ത്‌ ഈ ക്ഷേത്രവും ചേര്‍ന്ന വസ്‌തുക്കളും കരയോഗം പ്രസിഡന്റിന്റെ പേര്‍ക്ക്‌ ശ്രീ.കരിച്ചാലില്‍ സദാശിവന്‍ അവര്‍കളില്‍ നിന്നും വിലയാധാരമായി വാങ്ങിയിട്ടുള്ളതാണ്‌. ഈ ക്ഷേത്രത്തില്‍ പല പുനരുദ്ധാരണങ്ങളും പല ഭരണസാരഥികളും നടത്തിയിട്ടുണ്ട്‌. ഇപ്പോൾ നിത്യ പൂജയുള്ള ഒരു വലിയ ക്ഷേത്രമായി മാറിയിരിക്കുകയാണ് ഈ അതിപുരാതന ശിവക്ഷേത്രമായ തിരുപ്പെരുംതുറ ശ്രീ മൂത്തരയശ്ശേരില്‍ ക്ഷേത്രം.

മുക്കാലുവട്ടത്ത് ശ്രീ മഹാ ഗണപതി ക്ഷേത്രം

ചരിത്ര പ്രാധാന്യമുള്ള ചെറിയഴീക്കലെ ഒരു ഗണപതി ക്ഷേത്രമാണ്   മുക്കാലുവട്ടത്ത് ശ്രീ മഹാഗണപതി ക്ഷേത്രം....


നമ്മുടെ ചെറിയഴീക്കൽ ക്ഷേത്ര വിശേഷങ്ങളുമായി ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....
3,49,925 User hits/visits 18 Feb / Statistics generated using awstats