166 -മത്‌ ചെറിയഴീക്കൽ ശിവരാത്രി മഹോത്സവം….

പൗരാണികവും പ്രസിദ്ധവുമായ ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്രത്തിലെ 166 മത്‌ മഹാശിവരാത്രി മഹോത്സവം 2019 ഫെബ്രുവരി 23 (1194 കുംഭം 11 ) ശനിയാഴ്‌ച രാവിലെ ക്ഷേത്രാചാര്യന്‍ ബ്രഹ്മശ്രീ അശോക്‌ ശൂലപാണി തന്ത്രികളുടെയും ക്ഷേത്രം മേൽ ശാന്തി ശ്രീ. പ്രദീപ്‌ ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ ഭഗവാന്‌ കലശാഭിഷേകം നടത്തുന്ന ചടങ്ങോടുകൂടി ആരംഭിക്കുന്നു.

ഒന്നാം ഉത്സവം ഫെബ്രുവരി 23 ന് ശനിയാഴ്ച 

പുലർച്ചെ 4.30 ന്‌ : പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

പുലർച്ചെ 4.40 ന്‌ : ഹരിനാമകീർത്തനം ( ആലാപനം : ശ്രീ. ചന്ദ്രന്‍സ്വാമി, പണിക്കർകടവ്‌, ശ്രീമതി പത്മിനി, ചെറിയഴീക്കൽ )

പുലർച്ചെ  5 മണിക്ക് : അഷ്‌ടദ്രവ്യമഹാഗണപതിഹോമം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

ഉച്ചയ്ക്ക്   12.30 മുതൽ  : പ്രഭാഷണം ( പ്രഭാഷകന്‍ : പെരുനെല്ലിക്കൽ  ശ്രീ. ശങ്കരനാരായണന്‍ ജ്യോത്സ്യൻ. സമർപ്പണം : ശ്രീ. രഘു, രഘുമന്ദിരം, ചെറിയഴീക്കൽ)

രാത്രി 9.30ന്‌ : മേജർസെറ്റ് കഥകളി (കളിയോഗം : ശ്രീ വനദുയ്യങ്ങാ കഥകളിയോഗം പന്മന, അവതരണം : ചെറിയഴീക്കൽ കഥകളി ക്ലബ്ബ്‌. സംഘാടകർ : സംസ്‌കൃതി സാംസ്‌കാരിക സംഘടന ചെറിയഴീക്കൽ


രണ്ടാം  ഉത്സവം ഫെബ്രുവരി 24 ന് ഞായറാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

7 മണി മുതൽ : നൃത്ത അരങ്ങേറ്റം (അവതരണം : ശിവപാർവ്വതി കലാക്ഷേത്ര, ചെറിയഴീക്കൽ)

പങ്കെടുക്കുന്നവർ  :

  • കുമാരി ശ്രീ നന്ദിത സിംഗ്‌ D/o. സിംഗ്‌ & വിമിത, തൈപ്പറമ്പിൽ, അഴീക്കൽ
  • കുമാരി പ്രായ്യത്ഥന സ്റ്റാലിന്‍ D/o. സ്റ്റാലിന്‍ & രമ്യ, പടിഞ്ഞാറെ വീട്‌, ചെറിയഴീക്കൽ 
  • കുമാരി ഐശ്വര്യ ഉഷാർ  D/o. ഉഷാർ & മായ, മീനത്തേരിൽ, ചെറിയഴീക്കൽ
  • കുമാരി വൈശാഖി D/o. വിജയകുമാർ & ആതിര, അനന്തപുരത്ത്, ചെറിയഴീക്കൽ 
  • കുമാരി തന്മയ അജിത്ത്  D/o. രംജിത്ത് & സ്‌മിത, ഇളയശ്ശേരിൽ, ചെറിയഴീക്കൽ 
  • കുമാരി ഭവ്യ ബാലചന്ദ്രന്‍ D/o. ബാലചന്ദ്രന്‍ & ദേവിമോൾ , പ്രശാന്തി, ആദിനാട്‌ വടക്ക് 
  • കുമാരി അപർണ്ണ ഗണേഷ്‌ D/o. ഗണേശന്‍ & ബീന, നെടുമണ്ണേൽ, ചെറിയഴീക്കൽ 
  • കുമാരി ദേവനന്ദ  D/o. ശ്രീകുമാർ  & ഹർഷ, മതിലുംമൂട്ടിൽ, ചെറിയഴീക്കൽ 

മൂന്നാം  ഉത്സവം ഫെബ്രുവരി 25 ന് തിങ്കളാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം.

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

7 മണി മുതൽ : ഭഗവത് ഗീതാ പ്രഭാഷണം  (നേർച്ചയായി നടത്തുന്നത്‌ : അമൃത ബാലകേന്ദ്ര)

രാത്രി 8 മണി മുതൽ : ഭരതനാട്യം (അവതരണം : ഡോ. ശ്രീദേവി മാണിക്യം)


നാലാം  ഉത്സവം ഫെബ്രുവരി 26 ന് ചൊവ്വാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

7 മണി മുതൽ :  ഡാൻസ് ( അവതരണം : യോഗീശ്വര സ്‌കൂൾ ഓഫ്‌ ഡാന്‍സ്‌)


അഞ്ചാം  ഉത്സവം ഫെബ്രുവരി 27 ന് ബുധനാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

രാവിലെ 10 മണി മുതൽ  വൈകിട്ട്  3.30 വരെ : ചെറിയഴീക്കൽ  ഗവ. ഹൈസ്‌കൂൾ  വിദ്യാർത്ഥികളുടെ പഠനമികവ്‌ തെളിയിക്കുന്ന
പരിപാടികളും മറ്റു കലാപരിപാടികളും ഫോട്ടോപ്രദർശനവും ഉണ്ടായിരിക്കുന്നതാണ്‌.

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

7 മണി മുതൽ :  ഡാൻസ് പ്രോഗ്രാം  ( അവതരണം : ലിറ്റിൽ ചങ്ക്‌സ്, ചെറിയഴീക്കൽ) 


ആറാം  ഉത്സവം ഫെബ്രുവരി 28 ന് വ്യാഴാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

രാവിലെ 10 മണി മുതൽ : ആദി നാരായണ സങ്കല്പ പൂജ 

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

7 മണി മുതൽ :  ഡാൻസ് ഫെസ്റ്റ് 2019  (അവതരണം : നൃത്തോദയ സ്‌കൂൾ  ഓഫ്‌ ഡാന്‍സ്‌, ആലുംകടവ്‌, നേർച്ചയായി നടത്തുന്നത്‌ : ശ്രീ. വിനു, ശ്രീമതി അഞ്‌ജലീദേവി – സിനി സീരിയൽ  ആർട്ടിസ്റ്റ് )


ഏഴാം  ഉത്സവം മാർച്ച്  1  ന് വെള്ളിയാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

വൈകിട്ട്  ദീപാരാധനയ്‌ക്ക്‌ ശേഷം :  പാൽപ്പായസ സദ്യ
നേർച്ചയായി നടത്തുന്നത്‌ : കൗരവർ, ചെറിയഴീക്കൽ 

താലപ്പൊലി വരവേൽപ്പ്  (വടക്കേനട)
നേർച്ചയായി നടത്തുന്നത്‌ : ആചാര്യന്‍ ശ്രീ. ബാബുരാജ്‌, ഭാഗ്യവിഹാർ, പണിക്കർകടവ്‌

 

രാത്രി 7 മണി മുതൽ :  സിനിമാറ്റിക്  ഡാൻസ്   (അവതരണം : ദക്ഷ ഡാന്‍സ്‌ ഗ്രൂപ്പ്‌ )


എട്ടാം  ഉത്സവം മാർച്ച്  2  ന് ശനിയാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : പ്രസാദഊട്ട് 

രാത്രി 7 മണി മുതൽ :  ഭക്തി ഗാനസുധ   (നേർച്ചയായി നടത്തുന്നത്‌ : ശ്രീ. സോമന്‍, ശങ്കരവിലാസം, നമ്പരുവികാല)

രാത്രി 9.30 മുതൽ : രുദ്രാഭിഷേകം (നേർച്ചയായി നടത്തുന്നത്‌ : ശ്രീമതി തങ്കമണി, പൂങ്കാവിൽ  – ആയില്യം ആലപ്പാട്‌)


ഒൻപതാം  ഉത്സവം മാർച്ച്  3  ന് ഞായറാഴ്ച 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8.30 ന്‌ : കഞ്ഞിസദ്യ

ഉച്ചയ്ക്ക്  12 മണിക്ക്  : മഹാ അന്നദാനം (നേർച്ചയായി നടത്തുന്നത്‌ : സിന്ദൂരവർണ്ണന്‍ വള്ളവും സഹപ്രവർത്തകരും)

രാത്രി 7 മണി മുതൽ :  ഗാനമേള  (അവതരണം : രാഗമാലിക, കൊല്ലം, നേർച്ചയായി നടത്തുന്നത്‌ : ശ്രീ. പി.ഹരി  പൂമുഖത്ത് വീട്‌, ചെറിയഴീക്കൽ)


പത്താം  ഉത്സവം മാർച്ച്  4  ന് തിങ്കളാ ഴ്ച – ചെറിയഴീക്കൽ ശിവരാത്രി 

നിത്യ കർമ്മങ്ങൾക്കും  വിശേഷാൽ  പൂജകൾക്കും പുറമെ, ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്‌മാഭിഷേകം, പുഷ്‌പാഭിഷേകം

രാവിലെ 8 മണി മുതൽ : കാവടി അഭിഷേകം (ചെറിയഴീക്കൽ  ആറാട്ട് കടവിൽ  നിന്നും ആരംഭിക്കുന്നു)

രാവിലെ  10 മണിക്ക്  :  സമ്പൂർണ്ണ പൂജ (നേർച്ചയായി നടത്തുന്നത്‌ : പൗർണ്ണമി വള്ളം, ചെറിയഴീക്കൽ)

വൈകിട്ട്  4 മണി മുതൽ  : ഗംഭീര പകൽകാഴ്ച (തെക്കു ഭാഗത്തു നിന്നും, നേർച്ചയായി നടത്തുന്നത്‌ : സമത, ചെറിയഴീക്കൽ

രാത്രി 7 മണിക്ക്  : വയലിൻ ഫ്യൂഷൻ (നേർച്ചയായി നടത്തുന്നത്‌ : ഉത്തര ഏജന്‍സീസ്‌, കരുനാഗപ്പള്ളി)

രാത്രി 11 മണി മുതൽ  : സംഗീതമഞ്‌ജരി (നേർച്ചയായി നടത്തുന്നത്‌ : ശ്രീ. പ്രകാശ്‌, ചെറുകര, ചെറിയഴീക്കൽ)


എല്ലാ ഭക്ത ജനങ്ങളെയും ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സഹർഷം സ്വാഗതം ചെയ്യുന്നു.

നമ്മുടെ ചെറിയഴീക്കൽ ക്ഷേത്ര വിശേഷങ്ങളുമായി ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....
3,49,925 User hits/visits 18 Feb / Statistics generated using awstats