വടക്കേനട ശ്രീ ഭഗവതീ ക്ഷേത്രം, ചെറിയഴീക്കല്‍

പേരും പെരുമയും പഴക്കവുമുളള ഒരു പുണ്യപുരാതന ക്ഷേത്രമാണ് ചെറിയഴീക്കല്‍ വടക്കേനട  ശ്രീ ഭഗവതീ ക്ഷേത്രം. എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ലോകമാതാവാണ് ചെറിയഴീക്കല്‍ ശ്രീ ഭഗവതി.


കരുനാഗപ്പളളിയിലെ അരയവംശക്കാര്‍ തഞ്ചാവൂര്‍ കടല്‍ത്തീരത്തിലെ കാവേരിപും പട്ടണത്തില്‍ നിന്നും കടല്‍ വഴി കുടിയേറിപാര്‍ത്തവരാണെന്ന് പറയപ്പെടുന്നു. കോവിലന്‍റെ അച്ഛന്‍ മാശാത്തുവാനും കണ്ണകിയുടെ അച്ചന്‍ മാനായിക്കനും കിഴക്കേേ കടല്‍ത്തീരത്തിലെ പ്രമുഖവാണിജ്യക്കാരായ അരശപ്രമാണിമാരായിരുന്നു. സതീദേവിയുടെ ഒരവതാരമായി ഗണിക്കപ്പെട്ടിരുന്ന കണ്ണകി ദേവി പ്രിയ ഭര്‍ത്താവായ കോവിലന്‍റെ ദുര്‍മരണത്തില്‍ പാണ്ടിരാജാവിനെ വധിച്ച് പകരം വീട്ടിയതിനു ശേഷം പശ്ചിമഭാഗം നോക്കി വൈഗാ നദീതീരത്തുകൂടി പശ്ചിമ പര്‍വ്വതത്തില്‍ പ്രവേശിച്ച്, തിരുചെങ്കത്തില്‍ വന്ന്, അവിടെ ഒരു വേങ്ങ മരത്തിന്‍റെ തണലില്‍ നിന്ന് തപസ്സുചെയ്തതായും ഒരു ദിവസം ദേവകള്‍ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി ചെയ്തതതോടെ, മനോഹരമായ ഒരു വിമാനത്തില്‍ ദിവ്യതേജസ്സോടുകൂടി കോവിലന്‍ പ്രത്യക്ഷപ്പെട്ട് ദേവിയേയും കൊണ്ട് സ്വര്‍ഗ്ഗം പൂകിയെന്നും ഈ സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ഒരു വേടത്തി, മറ്റ് വേടരുമായി തങ്ങളുടെ രാജാവായ ചേരന്‍ ചെങ്കട്ടുനെ വിവരം ധരിപ്പിക്കയും രാജാവും രാജ്ഞിയും മന്ത്രിമാരോടു കൂടി വേടത്തി കാണിച്ച സ്ഥലത്തുവന്ന് ചെങ്കലമല്ലിയെ പ്രതിഷ്0ിച്ചുവെന്നും ആ ദേവി മാസം പ്രതി ഋതുവാകുമെന്നും ചിലപ്പതികാരത്തില്‍ പറയുന്നു. ഇത് ചെങ്ങന്നൂര്‍ ദേവിയെക്കുറിച്ചിളള ഒരു ഇതിഹാസമാണ്. ചിലപ്പതികാരം എഴുതിയത് ചേരന്‍ ചെങ്കട്ടവന്‍റെ സഹോദരന്‍ ഇളംകോവടികള്‍ എന്ന മുനിശ്രേഷ്ഠനാണ്.


പാണ്ടിരാജാവിനെ നിഗ്രഹിച്ചതിനു ശേഷം കണ്ണകി അപ്രത്യക്ഷയാകുകയും രാജ ശക്തിയെ ഭയന്ന് സ്വവര്‍ഗ്ഗം മുഴുവനും നാടുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഒരു വിഭാഗം ആളുകള്‍ കരുനാഗപ്പളളി കടല്‍ത്തീരത്ത് അഞ്ച് തുറകളിലായി കുടിയേറി താമസമാക്കിയത്. ചെങ്ങന്നൂര്‍ ദേവസ്വം റിക്കാര്‍ഡുകളില്‍ ഇവരെ ആലപ്പാട്ടരയന്മാർ എന്ന് വിളിക്കപ്പെടുന്നു. അക്കാലത്ത് അവര്‍കൊണ്ടു വന്ന ഭഗവതി വിഗ്രഹമാണ് ചെറിയഴീക്കല്‍ ഭഗവതിക്ഷേത്രത്തില്‍ കാണുന്നത്.


ചെങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രവും, ചെറിയഴീക്കല്‍ ഭഗവതീക്ഷേത്രവും, ഒരേ കാലഘട്ടത്തിലുളളതാണെന്ന് അനുമാനിക്കപ്പെടുന്നു. ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്‍റെ ഉല്പത്തി കാലംതൊട്ട് ഇന്നുവരെയും ആലപ്പട്ടാരയന്മാര്‍ മുടക്കം വരുത്താതെ അവിടെ നടത്തിക്കൊണ്ടിരിക്കുന്ന പരിശം വയ്പ് തുടങ്ങിയ പടിത്തരങ്ങള്‍ ശ്രദ്ധേയമാണ്. ആലപ്പട്ടരയന്മാർ കണ്ണങ്കിയുടെ ആള്‍ക്കാരാണെന്നുളള സങ്കല്പത്തിലാണ്. ഈ ബന്ധം ഉണ്ടായിട്ടുളളത്.ചെറിയഴീക്കലെ ഭഗവതി വിഗ്രഹവും അവിടുത്തെ ആള്‍ക്കാരും പാണ്ടി നാട്ടിലെ സംസ്കാരത്തിന് കടമപ്പെട്ട വരാണെന്നുളളതിന് സംശയമില്ല.


കണ്ണകി പാണ്ടിരാജാവിനെ വധിച്ചതിനെത്തുടര്‍ന്നുണ്ടായ രാജശക്തിഭയന്ന് സ്വജനങ്ങള്‍ പലവഴിക്കും കടല്‍വഴി പാലായനം ചെയ്തിരുന്നു. എല്ലാം ഉപേക്ഷിച്ച് നാടുവിട്ട് ഒന്നുരണ്ടു ശാഖക്കാര്‍ പടിഞ്ഞാനെ കടല്‍ത്തീരത്തിലെത്തി ഒരു വിഭാഗം കൊല്ലം പരവൂരിലും മറ്റൊരു വിഭാഗം കരുനാഗപ്പളളിയിലും താവളം ഉറപ്പിച്ചു. ചെറിയഴീക്കലെ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം കാവേരിപും പട്ടണത്തില്‍ നിന്നും കൊണ്ടുവന്നതാണെന്ന് വിശ്വസിക്കുന്നു.


പേരും പെരുമയും പഴക്കമുളള ഒരു പുരാതന പുണ്യക്ഷേത്രമാണ് ചെറിയഴീക്കല്‍ ഭഗവതീക്ഷേത്രം. അനേക തലമുറകളേയും അവകാശികളേയും മറികടന്ന് ക്ഷേത്രഭരണം ഇപ്പോള്‍ സ്ഥലത്തെ കരയോഗമായ അരയവംശപരിപാലനയോഗം നടത്തിവരികയാണ്.


പൂര്‍വ്വകാലത്ത് കടല്‍ഗതാഗതത്തിന് പായ്കപ്പലുകളും ഉരുവുകളും മാത്രം ഉണ്ടായിരുന്ന കാലത്ത് പേമാരിയേയും കടല്‍കാറ്റിനെയും നേരിടാന്‍ വടക്കേനടയിലെ ഭഗവതിയുടെ പേര് ദൃഷ്ടാന്തമായിരുന്നു. കടല്‍കച്ചവടക്കാര്‍ ഭഗവതിക്ക് ഉത്സവകാലങ്ങളില്‍ മുത്തുക്കുടയും പട്ടും മറ്റും നല്‍കിയിരുന്നു. അക്കാലത്ത് കോഴിക്കോട് തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ കടല്‍വാണിജ്യ പട്ടണങ്ങളിലെ ഉരുവു ഉടമകളായ മുസ്ലീം കച്ചവടക്കാര്‍ ഭഗവതിക്ക് ബാബിലോണിയന്‍ പട്ടുകളും കച്ചകളും സ്വര്‍ണ്ണവും വഴിപാടായി നല്‍കിയിരുന്നു.


അക്കാലത്ത് കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, തുടങ്ങിയ കടല്‍വാണിജ്യ പട്ടണങ്ങളിലെ ഉരുവു ഉടമകളായ മുസ്ലീം കച്ചവടക്കാര്‍ ഭഗവതിക്ക് ഉല്‍സവകാലങ്ങളില്‍ മുത്തുക്കുടയും പട്ടും മറ്റും നല്‍കിയിരുന്നു. കഴിഞ്ഞ തലമുറവരെ ഈ ആചാരങ്ങള്‍ പ്രസാദം മാറാരോഗങ്ങള്‍ക്ക് ദിവ്യഔഷധമാണ്. സുഖപ്രസവത്തിനും ഇഷ്ടസന്താനലാഭത്തിനും വേണ്ടിയുളള നേര്‍ച്ചകളാണ് അധികവും.


മൃഗസ്ഥിയില്‍ നിന്നും മനുഷ്യന്‍ ഉയര്‍ന്നകാലം മുതല്‍ക്കേ പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയതാണ്. ഭൂമിയിലും ആകാശത്തും കല്ലില്ലും മരത്തിലും ഉല്പത്തിയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയതാണ്. ഭൂമിയിലും ആകാശരത്തും കല്ലിലും മരത്തിലും കടലിലും നദിയിലും എല്ലായിടത്തും അപ്രമേവമായ ഒരു ശക്തിവിശേഷം ഉണ്ടെന്ന് എല്ലാവരാലും സമ്മതിക്കപ്പെട്ടിട്ടുളളതാണ്. പ്രപഞ്ചകാരണമായ ശക്തിയെ അമ്മയായോ അച്ചനായോ കല്പിക്കുന്നതില്‍ തെറ്റില്ല. എങ്കിലും അമ്മയായിട്ടുളള ഭാവന ഹൃദയസ്പര്‍ശിയാണ്. വാല്‍സല്യഭാവം മാതൃത്വത്തില്‍ മികച്ചുനില്‍ക്കുന്നു. സന്താന സംരക്ഷണത്തില്‍ മാതാവിനുളള ദയാദിക്ഷ ഒരു പ്രത്യേക ശക്തിവിശേഷം തന്നെ. അതിനാല്‍ ഈ മാതൃസങ്കല്പപൂജ മനുഷ്യചരിത്രത്തോളം പഴക്കമുളളതാണ്. ദേവിയെ പല ഭാവങ്ങളില്‍ കൂടി നാം ആരാധിക്കുന്നു. ലക്ഷ്മി, സരസ്വതി, പാര്‍വ്വതിയമ്മ ഭഗവതി, ദുര്‍ഗ്ഗ, കണ്ണങ്കി മുതലായ എത്രയോ പേരുകളിലാണ് ഈ ശക്കതിയെ നാം ആരാധിക്കുന്നത്. ഭാഗവതാദിപുണ്യ പുരാണകൃതികളില്‍ നാനാഭാവങ്ങളും മാഹാത്മ്യവും ദുഷ്ടധ്വംസന ശക്തിയും ഭക്തവാല്‍സല്യവും പുകഴ്ത്തിയിരിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭദ്രകാളി, ചോറ്റാനിക്കര അമ്മ മണ്ടയ്ക്കാട്ട് ഭഗവതി , ആറ്റുകാല്‍ അമ്മ, പനക്കടഭഗവതി, മൂക്കുംപുഴകാളി പരിഗണത്തിൽ ദുര്‍ഗ്ഗ, പൊന്നാഷഗവതി, പൂക്കോട്ട് പരമ്പരദേവി ഇവയെല്ലാം ഭിന്നഭാവങ്ങളും പ്രതിബിംബങ്ങളാണ്. ദുഷ്ടഭാവങ്ങളെ മുഴുവന്‍ സംഹരിച്ചുലോക സംരക്ഷണം നടത്തുന്ന അത്ഭുതാനുഗ്രഹ മൂര്‍ത്തിയും ശക്തിരൂപിണിയും ഭഗവതിയുടെ തൃപ്പാദതങ്ങളില്‍ സാഷ്ടാഗ പ്രണാമം. പരാശക്തിയുടെ പ്രസാദംകൊണ്ട് ഈ മഹാക്ഷേത്രത്തില്‍ കുടികൊളളുന്ന അമ്മേ ഭഗവതീ, സര്‍വ്വാനുഗ്രഹമായി സമസ്തലോകത്തിനും മംഗളം നേരട്ടെ.

ശ്രീ മൂത്തരയശ്ശേരില്‍ ക്ഷേത്രം

കരുനാഗപ്പള്ളി താലൂക്കില്‍ ആലുംകടവിന് വടക്ക് ആദിനാട് എന്ന പ്രദേശത്തെ,  അതിപുരാതനമായ ശിവക്ഷേത്രമാണ് തിരുപെരുംതുറം ശ്രീ മുത്തരയശ്ശേരില്‍ ക്ഷേത്രം.


നമ്മുടെ ചെറിയഴീക്കൽ ക്ഷേത്ര വിശേഷങ്ങളുമായി ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....
3,49,925 User hits/visits 18 Feb / Statistics generated using awstats